Kerala

മെഡിക്കല്‍ പ്രവേശനപരീക്ഷ: ശിരോവസ്ത്രത്തിന്‍റെ വിലക്ക് നീക്കി

കൊച്ചി:അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ പെണ്‍കുട്ടികളുടെ ശിരോവസ്ത്രത്തിനുള്ള വിലക്ക് ഹൈക്കോടതി നീക്കി.
മതപരമായ മുന്‍ഗണനകള്‍ ഭരണഘടനാപരമായ അവകാശമാണെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
ഗേള്‍സ് ഇസ്ളാമിക് ഓര്‍ഗനൈസേഷന്‍ അടക്കം സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് ഉത്തരവ്. എന്നാല്‍, പരീക്ഷ കുറ്റമറ്റരീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. പരീക്ഷ നടത്തുന്ന സിബിഎസ്ഇയുടെ താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടണം.
ശിരോവസ്ത്രം ധരിച്ചെത്തുന്നവര്‍ അരമണിക്കൂര്‍ നേരത്തെ പരീക്ഷാഹാളില്‍ എത്തണമെന്നും ഇവരെ ദേഹപരിശോധനയ്ക്കു വിധേയമാക്കണമെന്നും കോടതി വ്യക്തമാക്കി. ശിരോവസ്ത്രം നീക്കി പരിശോധനയാവാം. വനിതകളാവണം പരിശോധകര്‍. മതവികാരം മാനിച്ചാവണം പരിശോധനയെന്നും കോടതി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button