IndiaOru Nimisham Onnu Shradhikkoo

ഭാര്യയുടെ ശല്യം സഹിക്കാനാവാതെ ഭര്‍ത്താവ്‌ ജീവനൊടുക്കി

ഗുജറാത്ത്:ഭാര്യയുടെ  ശല്യം സഹിക്കാനാവാതെ 25 കാരനായ ഭര്‍ത്താവ്‌ ആത്മഹത്യ ചെയ്‌തു. ഭാര്യയുടെയും ഭാര്യയുടെ കുടുംബാംഗങ്ങളുടെയും ശല്യം സഹിക്കാനാവാതെയാണ്‌ താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന്‌ യുവാവ്‌ എഴുതിയ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

രാജ്‌കോട്ടിലെ ഗണേഷ്‌നഗറില്‍ താമസിക്കുന്ന വിത്താല്‍ ദാഫ്‌ഡ എന്നയാളാണ്‌ ആത്മഹത്യ ചെയ്‌തത്‌. വിഷം കഴിച്ചായിരുന്നു വിത്താല്‍ ജീവനൊടുക്കിയത്‌. ഞായറാഴ്‌ച്ച വൈകിട്ട്‌ യുവാവിന്റെ ഭാര്യ വീട്ടില്‍വെച്ചായിരുന്നു സംഭവം. യുവാവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗണേഷ്‌നഗറിലുള്ള വീട്ടില്‍ വെച്ച്‌ വിത്താലും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായതായി പോലീസ്‌ പറയുന്നു. ഇതിനുശേഷം ഭാര്യ പൂജ ബന്ധുവീട്ടിലേക്ക്‌ പോയി. ഞായറാഴ്‌ച്ച ഭാര്യയെ കൂട്ടികൊണ്ടുവരുന്നതിനായി വിത്താല്‍ ബന്ധുവീട്ടില്‍ എത്തിയതായും പോലീസ്‌ പറയുന്നു. ബന്ധുവീട്ടില്‍ എത്തുന്നതിന്‌ മുമ്പ്‌ വിത്താല്‍ വിഷം കഴിച്ചിരുന്നതായാണ്‌ പ്രഥമിക അന്വേഷണത്തില്‍ മനസ്സിലാക്കാനായതെന്ന്‌ പോലീസ്‌ പറഞ്ഞു.

അച്‌ഛനോടും അമ്മയോടും സഹോദരനോടും തന്റെ ഈ പ്രവര്‍ത്തിയില്‍ മാപ്പുചോദിച്ചിട്ടുമുണ്ട്‌.സംഭവത്തില്‍ യുവാവിന്റെ അച്‌ഛന്‍ മന്‍സുക്‌ ദാഫ്‌ഡ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. അഞ്ചു ദിവസങ്ങളായി വിത്താല്‍ ഭാര്യ പൂജയില്‍ നിന്ന്‌ അകന്നുകഴിയുകയാണെന്ന്‌ പോലീസ്‌ പറയുന്നു.

 
 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button