Life Style

പിതാവിന്‍റെ മനോസംഘര്‍ഷം ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ എങ്ങനെ ബാധിക്കുന്നു

ബെയ്ജിങ്: മനോസംഘര്‍ഷം അനുഭവിക്കുന്ന പിതാവിന് ജനിക്കുന്ന കുട്ടിക്ക് പ്രമേഹസാധ്യത കൂടുതലെന്ന് പഠനം. സമ്മര്‍ദഹോര്‍മോണുകളെ നേരിടുന്നതുമൂലം പുരുഷബീജത്തിലെ പൈതൃക ജീനുകള്‍ക്ക് മാറ്റമുണ്ടാകുന്നതാണ് കാരണം.ആണ്‍ എലികളെ ദിവസം രണ്ടു മണിക്കൂര്‍ വീതം രണ്ട് ആഴ്ച പ്ളാസ്റ്റിക് ട്യൂബില്‍ സൂക്ഷിച്ച് അവയുടെ സമ്മര്‍ദം കൂട്ടിയാണ് പരീക്ഷണം നടത്തിയത്. തല്‍ഫലമായി എലിയുടെ ശരീരത്തിലെ ഗ്ളൂക്കോസിന്‍റെയും ഗ്ളൂക്കോകോര്‍ട്ടിസോയിഡ് എന്ന സമ്മര്‍ദ ഹോര്‍മോണിന്‍റെയും അളവ് കൂടിയതായും കണ്ടെത്തി.

ഈ എലികളെ പെണ്‍ എലികളുമായി ഇണ ചേര്‍ത്തപ്പോഴുണ്ടാകുന്ന എലിക്കുഞ്ഞുങ്ങളില്‍ ഉയര്‍ന്നതോതിലുളള ഗ്ളൂക്കോസ് കണ്ടത്തെി.
പിതാവിന്‍റെ മാനസികസമ്മര്‍ദമാണ് എലിക്കുഞ്ഞിന്‍റെ ഉയര്‍ന്നപ്രമേഹത്തിന് കാരണമായതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ചൈനയിലെ ഷാങായി ജിയോ ടോങ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഷിയോയിങ് ലീ പറഞ്ഞു. ഭാവിയില്‍ മനുഷ്യരിലെ പ്രമേഹരോഗത്തിന്‍െറ ചികിത്സക്ക് ഈ ഗവേഷണം വലിയ സംഭാവന നല്‍കുമെന്ന് സെല്‍ മെറ്റബോളിസം എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button