ലണ്ടന്‍: ഫുട്‌ബോള്‍ ചരിത്രത്തിലെ കറുത്ത ഏടായ 1989ലെ ഹില്‍സ്ബറോ ദുരന്തത്തിന് കാരണമായത് മാച്ച് കമാന്‍ഡറുടേയും പൊലീസിന്റേയും അനാസ്ഥയെന്ന നിഗമനത്തില്‍ പ്രത്യേക അന്വേഷണ കമ്മീഷന്‍ എത്തിച്ചേര്‍ന്നു. കൊല്ലപ്പെട്ടവര്‍ക്ക് നീതി കിട്ടിയില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഇതോടെ കേസ് വിചാരണ കമ്മീഷന്‍ അവസാനിപ്പിച്ചു.
1989ലെ എഫ്എ കപ്പ് സെമിഫൈനലില്‍ ലിവര്‍പൂള്‍- നോട്ടിങ്ഹാം മത്സരത്തിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചത് 96 പേരായിരുന്നു. ഷെഫീല്‍ഡിലെ ഹില്‍സ്ബറോ സ്റ്റേഡിയത്തിലേക്ക് കളികാണാനെത്തിയ പതിനായിരകണക്കിന് ആരാധകരെ ഇടുങ്ങിയ ഇടനാഴിയിലൂടെ കടത്തിവിട്ടതാണ് ദുരന്തത്തിനിടയാക്കിയത്.
മാച്ച് കമാന്‍ഡര്‍ ഡേവിഡ് ഡക്കന്‍ഫീല്‍ഡിന്റെ അശ്രദ്ധമായ കൃത്യനിര്‍വഹണമാണ് ദുരന്തത്തിനിയാക്കിയെന്നാണ് വിചാരണ നടത്തിയ പ്രത്യേക അന്വേഷണകമ്മീഷന്റെ പ്രധാന കണ്ടെത്തല്‍. ടിക്കറ്റ് കൗണ്ടറിലടക്കം കാണികളെ തെറ്റിദ്ധരിപ്പിക്കുന്ന അറിയിപ്പുകള്‍ ഉണ്ടായതാണ് കണ്ടെത്തല്‍.
പൊലീസിന്റെ ഭാഗത്തെ വീഴ്ചയും അന്വേഷണ കമ്മീഷന്‍ എടുത്തുപറയുന്നു. കാണികളുടെ എണ്ണത്തിനനുസരിച്ച് സ്റ്റേഡിയത്തില്‍ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. സൗത്ത് യോക് ഷെയര്‍ പൊലീസും സൗത്ത് യോക് ഷെയര്‍ ആംബുലന്‍സ് സര്‍വീസും ദുരന്തമേഖലയില്‍ എത്തിച്ചേരാന്‍ താമസം വരുത്തിയെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോ കാണാം..
Post Your Comments