ന്യൂഡല്‍ഹി: ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയുടെ കിരീടത്തിലെ പൊന്‍തൂവലാകാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നു, ഉമംഗ് എന്ന പേരില്‍.
യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ-ഏജ് ഗവേണന്‍സ് എന്നതിന്റെ ചുരുക്കമാണ് ഉമംഗ്.
ഗവണ്മെന്റിന്റെ എല്ലാ സര്‍വ്വീസുകളും ഒരു പ്ലാറ്റ്ഫോമിലാക്കുന്ന ആപ്ലിക്കേഷനാണ് ഉമംഗ്. കേന്ദ്ര, സംസ്ഥാന, തദ്ദേശ ഗവണ്മെന്റുകളുടെ 200-ഓളം സര്‍വ്വീസുകള്‍ ഒറ്റ പ്ലാറ്റ്ഫോമിലാക്കി ഉപയുക്തമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആയിരിക്കും ഉമംഗ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ തരംഗത്തെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉമംഗ് വിഭാവനം ചെയ്തിരിക്കുന്നത്.
പാസ്പോര്‍ട്ട് സര്‍വ്വീസ്, ഇന്‍കം ടാക്സ് ഫയലിംഗ്, റെയില്‍വേ ടിക്കറ്റ് ബുക്കിംഗ്, ഭൂമിസംബന്ധമായ രേഖകള്‍ സൂക്ഷിക്കല്‍ മുതലായവ എല്ലാം ഇതോടെ ഒരു കുടക്കീഴിലാകും. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന് (NeGD) ആണ് ഈ പദ്ധതി നടപ്പാക്കാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്.
സ്മാര്‍ട്ട്ഫോണ്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആര്‍ക്കും ഉമംഗ് ലഭ്യമാകും.
Post Your Comments