ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും ഇന്ത്യൻ രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ബന്ധം പുറത്തുവരുന്നു. ദാവൂദ് നേതാക്കളെ സ്ഥിരമായി ഫോൺ വിളിക്കാറുണ്ടെന്ന വിവരങ്ങളാണ് പുറത്തു വന്നത്. ദാവൂദിന്റെ കറാച്ചിയിലെ വീട്ടിലെ ടെലിഫോൺ നമ്പറിൽ നിന്നുള്ള ഫോൺ വിളികളുടെ വിവരങ്ങൾ ഒരു ദേശീയ മാധ്യമം പുറത്തു വിട്ടു.2015 സെപ്റ്റംബർ അഞ്ച് മുതൽ 2016 ഏപ്രിൽ അഞ്ചുവരെയുള്ള ഏഴുമാസങ്ങളിലെ വിവരങ്ങളാണ് പുറത്തുവന്നത്.
ഫോൺ വിളികളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് സ്ഥിരം ബന്ധപ്പെടുന്നത് മഹാരാഷ്ട്രയിലുള്ള ചില രാഷ്ട്രീയ നേതാക്കളാണെന്നാണ് വിവരം.പാക്കിസ്ഥാൻ ടെലികോം കമ്പനിയുടെ ഡേറ്റാബേസിൽ നിന്ന് വഡോദരയിലുള്ള ഹാക്കർമാർ ചോർത്തിയെടുത്തതാണ് വിവരങ്ങൾ എന്നാണു മാധ്യമം അവകാശപ്പെടുന്നത്. എന്നാൽ ഇതിൽ സത്യമെത്രത്തോളം ഉണ്ടെന്നത് വിശ്വസനീയവുമല്ല.
ദാവൂദിനെ അറസ്റ്റ് ചെയ്യുമെന്ന സ്ഥിതി വന്നപ്പോൾ അസുഖ ബാധിതനായി അഭിനയിക്കുകയാനെന്നാണ് ചോട്ടാ ഷക്കീൽ പറയുന്നത്. ഇപ്പോൾ വെളിയിൽ വന്ന ഈ ഫോൺ കോൾ വിവരവും അടിസ്ഥാനരഹിതമാണെന്നാണ് പൊതുവെ വിലയിരുത്തൽ.
Post Your Comments