NewsInternational

കേന്ദ്രത്തിന്‍റെ സമര്‍ദ്ദഫലമായി രണ്ട് ദശകത്തിനു ശേഷം ആദ്യമായി ഹുറിയത്തിനെ അവഗണിച്ച് പാകിസ്ഥാന്‍

ന്യൂഡെല്‍ഹി: ഇരുപത് വര്‍ഷത്തിനു ശേഷം ആദ്യമായി, ഒരു നയതന്ത്ര കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ കാശ്മീരില്‍ നിന്നുള്ള വിഘടനവാദി നേതാക്കളെ പാകിസ്ഥാന്‍ ക്ഷണിച്ചില്ല. പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി അയ്സാസ് അഹമദ് ചൌധരി ഇപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ന്യൂഡല്‍ഹിയില്‍ ഉണ്ട്.

കാശ്മീര്‍ വിഷയത്തില്‍ തീവ്രനിലപാടുകള്‍ പിന്തുടരുന്ന ഹുറിയത്ത് കോണ്‍ഫ്രന്‍സിന്‍റെ വക്താവ് അയാസ് അക്ബര്‍ ഇതിനെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍, “നിങ്ങള്‍ അവരോട് (പാകിസ്ഥാന്‍) പോയി ചോദിക്കൂ, എന്താണ് ഞങ്ങളെ വിളിക്കാത്തതെന്ന്”, എന്നാണ് മറുപടി പറഞ്ഞത്.

ഇന്ത്യയും പാകിസ്ഥാനുമായി നടക്കേണ്ടിയിരുന്ന അവസാന വിദേശകാര്യ സെക്രട്ടറിതല കൂടിക്കാഴ്ച നടക്കാതെ പോയത് ഹുറിയത്തിനേയും കൂടി അതില്‍ പങ്കെടുപ്പിക്കാനുള്ള പാക് ശ്രമത്തിന്‍റെ ഫലമായായിരുന്നു. ഹുറിയത്ത് പോലുള്ള വിഘടനവാദി സംഘടനകളെ ഇടനിലക്കാരുടെ വേഷം കെട്ടാന്‍ സമ്മതിക്കാതെയുള്ള ഇന്ത്യന്‍ സമ്മര്‍ദ്ദം ഫലം കണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പാകിസ്ഥാന്‍റെ അവഗണനയെ നിസ്സാരവത്കരിക്കാനായിരുന്നു പക്ഷേ ഹുറിയത്തിന്‍റെ ശ്രമം. ഇന്ത്യയും പാകിസ്ഥാനുമായി ചര്‍ച്ചയിലൂടെ നല്ലബന്ധമുണ്ടാകുന്നതിന് തങ്ങള്‍ എതിരല്ലെന്നും അയാസ് അക്ബര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button