വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള മത്സരത്തിലെ മുന്‍നിരക്കാരനായ ഡൊണാള്‍ഡ് ട്രംപ് തന്‍റെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഇന്ത്യന്‍ കോള്‍ സെന്‍റര്‍ ജീവനക്കാരെ പരിഹസിച്ചതിനെതിരെ പ്രതിരോധവുമായി എതിര്‍ സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്‍റന്‍റെ പ്രചരണസംഘം രംഗത്ത്.
“മറ്റു വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കെതിരെയുള്ള ഡൊണാള്‍ഡ് ട്രംപിന്‍റെ ബഹുമാനമില്ലായ്മയാണ് ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തു വന്നിരിക്കുന്നത്,” ഹിലാരിയുടെ പ്രചരണസംഘം നേതാവ് ജോണ്‍ പൊഡേസ്റ്റ അഭിപ്രായപ്പെട്ടു.
ഇന്നലെ തിരഞ്ഞെടുപ്പു റാലിക്കിടെ ഇന്ത്യയില്‍ നിന്നുള്ള കോള്‍ സെന്‍റര്‍ ജീവനക്കാരെ പരിഹസിക്കാന്‍ ട്രംപ് ഇന്ത്യാക്കാരുടെ ഇംഗ്ലീഷ് സംസാരശൈലിയെ വികലമായി അനുകരിച്ച് മറ്റൊരു വിവാദത്തിനുംകൂടി തിരി കൊളുത്തിയിരുന്നു.
ട്രംപിന്‍റെ ഇന്ത്യാ വിരുദ്ധത മുതലാക്കാന്‍ ജോണ്‍ പൊഡേസ്റ്റയുടെ നേതൃത്വത്തില്‍ ‘ഇന്ത്യന്‍-അമേരിക്കന്‍സ് ഫോര്‍ ഹിലാരി ക്ലിന്‍റണ്‍’ (ഐഎഎച്ച്സി) എന്നൊരു സംഘടനയും ഇന്നലെ വാഷിംഗ്‌ടണില്‍ രൂപീകരിച്ചു.
ഇന്ത്യന്‍ കോള്‍ സെന്‍റര്‍ ജീവനക്കാരെ പരിഹസിച്ച ട്രംപ് പക്ഷേ തനിക്ക് ഇന്ത്യയോട് ദേഷ്യമൊന്നുമില്ലെന്നും പറഞ്ഞിരുന്നു. ഇതിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ത്തന്നെ ട്രംപിനെതിരെയുള്ള പടനീക്കം ശക്തമായി.
Post Your Comments