ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കല്‍ സയന്‍സസ് (എഐഐഎംഎസ്)-ല്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 5 മണിയോടു കൂടി എഐഐഎംഎസ്-ന്‍റെ പള്‍മനറി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സ്വകാര്യ വാര്‍ഡിലാണ് സുഷമയെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
നെഞ്ചുവേദനയെത്തുടര്‍ന്നായിരുന്നു സുഷമയെ എഐഐഎംഎസ്-ല്‍ അഡ്മിറ്റ് ചെയ്തത്. 10-മണിയോട് കൂടി സുഷമയെ ആശുപത്രിയുടെ കാര്‍ഡിയോ-ന്യൂറോ സെന്‍ററിലേക്ക് മാറ്റി. മന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് എഐഐഎംഎസ്-ലെ സീനിയര്‍ ഡോക്ടര്‍ അറിയിച്ചു.
64-കാരിയായ സുഷമ നിലവില്‍ എഐഐഎംഎസ്-ലെ വിദഗ്ദ ഡോക്ടര്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്.
Post Your Comments