NewsIndia

കനയ്യയ്ക്കും കൂട്ടര്‍ക്കും ലഭിച്ച ശിക്ഷയെ എതിര്‍ത്ത് പ്രതിപക്ഷം രാജ്യസഭയില്‍

ന്യൂഡെല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ അഫ്സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടിയെ പ്രതിപക്ഷം രാജ്യസഭയില്‍ ചോദ്യം ചെയ്തു. സിപിഐ-എം അംഗം തപന്‍ കുമാര്‍ സെന്‍ ആണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്.

“ഇപ്പോള്‍ സ്വീകരിച്ച ശിക്ഷാ നടപടികള്‍ ഈ വിദ്യാര്‍ഥികളുടെ അക്കാദമിക് കരിയര്‍ തന്നെ അപകടത്തിലാക്കും എന്ന് തപന്‍ കുമാര്‍ വാദിച്ചു. ഗവണ്‍മെന്‍റ് കരുതിക്കൂട്ടിയാണ് ഈ ശിക്ഷ അവര്‍ക്ക് നല്‍കിയതെന്നും തപന്‍ കുമാര്‍ പറഞ്ഞു.

വിഷയം രാജ്യസഭയില്‍ ചര്‍ച്ചയ്ക്കെടുക്കണമെന്ന് സിപിഐ-എം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സിപിഐ നേതാവ് ഡി രാജയും വിഷയം സഭയില്‍ ഉന്നയിച്ചു.

കനയ്യയ്ക്കും കൂട്ടര്‍ക്കും ശിക്ഷ വിധിച്ച യൂണിവേഴ്സിറ്റി ഒരു പരമാധികാര സ്ഥാപനമാണെന്നും, നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്നും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍ ചൂണ്ടിക്കാണിച്ചെങ്കിലും യെച്ചൂരിയേയും കൂട്ടരെയും അത് തൃപ്തിപ്പെടുത്തിയില്ല. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി അസാദും അപ്പോള്‍ ഇടതുപക്ഷ അംഗങ്ങളെ പിന്തുണച്ച് രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button