NewsGulf

നിതാഖാത് കൂടുതല്‍ മേഖലകളിലേക്ക് ; ഇന്ത്യക്കാര്‍ പ്രതിസന്ധിയില്‍

കൊച്ചി: സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ നിതാഖാത് വരുന്നതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ ആശങ്കയില്‍. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ തൊഴില്‍, മനുഷ്യ വിഭവശേഷി വിഭാഗങ്ങളില്‍ സൗദികളല്ലാത്തവരെ നിയമിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമവും ഉടന്‍ പ്രാബല്യത്തിലാകും. ഈ രംഗങ്ങളില്‍ നിലവിലുള്ള വിദേശികള്‍ക്ക് മറ്റ് മേഖലകളിലേക്ക് മാറുകയോ അല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പ്രതിസന്ധിയിലായി.

മൊബൈല്‍ ഫോണ്‍ വില്പന രംഗത്തിനു പിന്നാലെ മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, ക്ലറിക്കല്‍ മേഖലയിലെല്ലാം സ്വദേശിവത്കരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനാണ് നിതാഖാത് കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ടെലികോം മേഖലയിലെ നിതാഖാത് ആ രംഗത്തെ സുരക്ഷാ ഭീഷണികള്‍ മറികടക്കാന്‍ സഹായകമാകുമെന്നും സര്‍ക്കാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button