കാശ്മീര്‍ വിഘടനവാദ സംഘടനയായ ജമ്മു-കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്) സ്ഥാപകനായ അമാനുള്ള ഖാന് ഇന്ന് പുലര്‍ച്ചെ പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ വച്ച് അന്തരിച്ചു.
82-കാരനായ അമാനുള്ള ഖാന് ഗുരുതരമായ ശ്വാസകോശ രോഗത്തിന് അടുപ്പെട്ടാണ് മരണത്തിനു കീഴടിങ്ങിയത്.
റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ നാളെയാണ് ഖബറടക്കം. പാക്-അധീന കാശ്മീരിലെ ഗില്‍ജിത്തില്‍ 1934 ഓഗസ്റ്റ് 24-നാണ് അമാനുള്ള ഖാന് ജനിച്ചത്.
1965-ല്‍ കാശ്മീരില്‍ നടന്ന ജനഹിതപരിശോധനയെത്തുടര്ന്ന് അമാനുള്ള താഴ്വരയുടെ സെക്രട്ടറി ജനറല്‍ ആയി നിയമിതനായിരുന്നു. 1976-ല്‍ ഇംഗ്ലണ്ടിലേക്ക് പോയ ഖാന് 1977 മെയില്‍ ആണ്
ജെ.കെ.എല്‍.എഫ്-ന് രൂപം കൊടുത്തത്.
അസ്മ ഏകമകളാണ്.
Post Your Comments