അംബേദ്‌കര്‍ ജയന്തിദിനത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ സദാബാദ് നഗരത്തില്‍ മായാവതിയുടെ ബിഎസ്പി പാര്‍ട്ടി നടത്തിയ റാലിയില്‍ സ്മൃതി ഇറാനിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം പ്രദര്‍ശിപ്പിച്ച പോസ്റ്റര്‍ സംസ്ഥാനത്ത് വലിയ വിവാദമായി. ഛേദിക്കപ്പെട്ട നിലയിലുള്ള സ്മൃതി ഇറാനിയുടെ ശിരസ്സ് കയ്യിലേന്തി നില്‍ക്കുന്ന കാളീദേവിയുടെ രൂപത്തില്‍ മായാവതിയെ ചിത്രീകരിച്ചിരിക്കുന്ന പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് എന്നിവരേയും കാണാം.
സംഭവത്തില്‍ ബിജെപി സദാബാദ് ഘടകം പരാതി നല്‍കിയിട്ടുണ്ട്. ബിഎസ്പിയുടെ ബ്ലോക്ക്തലത്തിലുള്ള രണ്ട് നേതാക്കന്മാരുടെ പേരിലാണ് പോസ്റ്റര്‍ പ്രിന്‍റ് ചെയ്തിരിക്കുന്നത്.
#BSP का विवादित पोस्टर, #Mayawati के हाथ में #SmritiIrani का सिर – https://t.co/kF4hnUP3Sv pic.twitter.com/ltJU7n5yQq
— INDIA TRENDING NOW (@ITNlive) April 25, 2016
Post Your Comments