ഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ചര്‍ച്ച നടത്താത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് രാജ്യസഭ രണ്ടു മണി വരെ നിര്‍ത്തിവച്ചു. കോടതിയിലിരിക്കുന്ന വിഷയത്തില്‍ ചര്‍ച്ച അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചു. എന്നാല്‍, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷ ബഹളം തുടരുകയായിരുന്നു. ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
പാര്‍ലമെന്‍ന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ജെഎന്‍യു സംഭവമുയര്‍ത്തിയാണ് പ്രതിപക്ഷം സഭസ്തംഭിപ്പിച്ചതെങ്കില്‍ ഇത്തവണ ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണമാണ് ആയുധം. ജനാധിപത്യ വിരുദ്ധമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുകയാണെന്നും മറ്റെല്ലാം നടപടികളും നിര്‍ത്തി വച്ച് ഇതേക്കുറിച്ച് ലോക്‌സഭയിലും രാജ്യസഭയിലും ചര്‍ച്ച വേണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ഉപനേതാവ് ആനന്ദ് ശര്‍മ്മയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ അപലപിക്കുന്ന പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ലോക്‌സഭയില്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ആര്‍ജെഡിയും ഇതേ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
Post Your Comments