അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ പാകിസ്ഥാനി ഗായകന്‍ രാഹത്ത് ഫത്തേ അലിഖാന്‍റെ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് പതിച്ചിരുന്ന പോസ്റ്ററുകളും മറ്റും ശിവസേനാ പ്രവര്‍ത്തകര്‍ വലിച്ചുകീറി നശിപ്പിച്ചു. നേരത്തേ മുംബൈയില്‍ പാക് ഗസല്‍ മാന്ത്രികന്‍ ഗുലാം അലിയുടെ സംഗീതവിരുന്ന് ശിവസേനയുടെ പ്രതിഷേധം കാരണം ഉപേക്ഷിച്ചിരുന്നു.
കലയും കലാകാരന്മാരും ദേശ, മത വ്യത്യാസങ്ങള്‍ക്കതീതമാണെന്ന വസ്തുതയെ മാനിക്കാതെയുള്ള ശിവസേനയുടെ തെമ്മാടിത്തരത്തിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവം.
Post Your Comments