കുവൈറ്റ് സിറ്റി: എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായി എണ്ണ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ലെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ, ധനകാര്യ മന്ത്രിയുമായ അനസ് അല്‍ സാലിഹ് വ്യക്തമാക്കി. ഈ മേഖലകളിലെ പദ്ധതികളൊന്നും വ്യക്തികള്‍ക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ കുത്തകവത്കരിക്കാവുന്ന രൂപത്തില്‍ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ലെന്ന്ന്ന് മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി തന്ത്രപ്രധാന മേഖലകളില്‍ സര്‍ക്കാര്‍ സ്വകാര്യവത്കരണത്തിന് ഒരുങ്ങുന്നു എന്നതരത്തില്‍ വിവിധ മേഖലകളില്‍നിന്ന് വിമര്‍ശമയുര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കുന്നവയല്ല സാമ്പത്തിക പരിഷ്‌കരണ പദ്ധതികളെന്നും പാര്‍ലമെന്റിന്റെ അനുമതിയോടെ മാത്രമേ ഇവയുമായി മുന്നോട്ടുപോകൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി ആവശ്യമെങ്കില്‍ പാര്‍ലമെന്റിലൂടെ അവ നേടിയെടുക്കും. എന്നാല്‍, ചില പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അനുമതി മാത്രമേ ആവശ്യമുള്ളൂവെന്നും അനസ് അല്‍ സാലിഹ് വ്യക്തമാക്കി.
Post Your Comments