NewsIndia

കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ആശ്വാസദായകമാവുന്ന വിധിയുമായി ഡല്‍ഹി ഹൈക്കോടതി

1989-ലെ കലാപത്തെത്തുടര്‍ന്ന് കാശ്മീര്‍ താഴ്വരയിലെ തങ്ങളുടെ വീടും മറ്റ് സ്വത്തുക്കളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന അഞ്ച് കാശ്മീരി പണ്ഡിറ്റ്‌ കുടുംബങ്ങള്‍ക്ക് ആശ്വാസകരമാകുന്ന വിധിയുമായി ഡല്‍ഹി ഹൈക്കോടതി. ഈ കുടുംബങ്ങള്‍ കാശ്മീരിലെ വെരിനാഗില്‍ ഉപേക്ഷിച്ചു പോന്ന ഭൂമി സംരക്ഷിക്കാനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കാന്‍ ജമ്മു-കാശ്മീര്‍ സംസ്ഥാന ഗവണ്‍മെന്‍റിനെ ചുമതലപ്പെടുത്തുന്നതാണ് ഹൈക്കോടതിയുടെ വിധി.

ഓരോ ആറ് മാസം കൂടുമ്പോഴും അനന്ത്നാഗിലെ ഡെപ്യൂട്ടി കമ്മീഷണറെക്കൊണ്ട് ഇപ്പോള്‍ രാജ്യത്തിന്‍റെ പലഭാഗത്തായി കഴിയുന്ന ഈ അഭയാര്‍ത്ഥി കുടുംബങ്ങളുടെ ഭൂമി പരിശോധിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ജസ്റ്റിസ് രാജീവ്‌ സഹായ് ഏന്‍ഡ്ലോ ജമ്മു-കാശ്മീര്‍ ഗവണ്‍മെന്‍റിനോട് തന്‍റെ വിധിയില്‍ ആവശ്യപ്പെടുന്നത്.

ഭൂമി ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരികയും, അത്തരം ഭൂമികള്‍ കയ്യേറ്റക്കാരാല്‍ നഷ്ടപ്പെടുകയും ചെയ്ത മറ്റ് കാശ്മീരി പണ്ഡിറ്റ്‌ കുടുംബങ്ങള്‍ക്കും ഉപകാരപ്പെടുന്നതാണ് ജസ്റ്റിസ് സഹായിയുടെ ഈ വിധി എന്ന്‍ പരാതിക്കാരിലൊരാളായ അഡ്വക്കെറ്റ് ബി.എല്‍. വാലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button