തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുമോ എന്ന കാര്യം പിന്നീട് മാത്രമേ ആലോചിക്കുകയുള്ളൂവെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഭരണം മാറുമ്പോള്‍ ഒരു ബദല്‍ സംവിധാനം ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍, ഇപ്പോഴത്തെ ലക്ഷ്യം തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നിറക്കുക മാത്രമാണെന്നും കേരളത്തിലെ സാഹചര്യമല്ല ബംഗാളില്‍ എന്നും യച്ചൂരി പറഞ്ഞു.
ഈ സഖ്യം പാര്‍ട്ടി ലൈനിനു വിരുദ്ധമല്ലേയെന്ന ചോദ്യത്തിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ മുന്നേറ്റത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസുമായി ധാരണയുണ്ടായതെന്നായിരുന്നു യച്ചൂരിയുടെ മറുപടി. വൈകിട്ട് കുല്‍പി നിയോജകമണ്ഡലത്തിലെ സി.പി.ഐ.എം സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു യോഗത്തില്‍ പ്രസംഗിച്ച യച്ചൂരി പിസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി ഓം പ്രകാശ് മിശ്ര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായും വേദി പങ്കിട്ടു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ ചൗധരിയുമായും വരും ദിവസങ്ങളില്‍ സംയുക്ത തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ യച്ചൂരി പങ്കെടുക്കും. ഇതിന്റെ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭീകരതയുടെ രാഷ്ട്രീയത്തിന് മുന്‍പില്‍ മുട്ടുമടക്കില്ലെന്ന് യച്ചൂരി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Post Your Comments