സെല്‍ഫി മരണങ്ങള്‍ ഇപ്പോള്‍ സ്ഥിരം വാര്‍ത്തയാണ്. എന്നാല്‍ ഇതില്‍ ഇന്ത്യയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്. സ്വയംസുരക്ഷ സംബന്ധിച്ച് ഇന്ത്യക്കാര്‍ പൊതുവെ സ്വീകരിക്കാറുള്ള ഉദാസീനതയാണ് ഇതിന് കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.പ്രൈസ് എക്‌ണോമിക്‌സി’ന്റെ കണക്ക് പ്രകാരം 2014 മുതല്‍ 49 ജീവനുകളാണ് സെല്‍ഫിയെടുക്കുമ്പോള്‍ പൊലിഞ്ഞത്. അതില്‍ 19 പേരും ഇന്ത്യക്കാരാണ്.
സെല്‍ഫിയെടുക്കുമ്പോള്‍ മരിക്കുന്നതും അപകടം പിണയുന്നതും ഇപ്പോള്‍ സ്ഥിരം വാര്‍ത്തയാവുകയാണ്. മരിക്കാന്‍ സെല്‍ഫിയും ഒരു മാര്‍ഗമാകുന്നുവെന്ന് പറയാം. ഇതില്‍ കടലില്‍ ഇറങ്ങി ഫോട്ടോ എടുക്കുന്നവരും, അപകടകരമായ പാറക്കെട്ടുകള്‍ക്ക് മുകളില്‍ കയറുന്നവരും, റെയില്‍വേ ക്രോസ്സിങ്ങില്‍ വണ്ടി നിര്‍ത്തി ഫോട്ടോ എടുക്കുന്നവരും ഉള്‍പ്പെടുന്നു. ഈ ഇടക്ക് പാപ്പാന്മാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആനയ്ക്ക് പഴം നല്‍കി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു കഷ്ടിച്ച് രക്ഷപെട്ട ഒരു യുവാവ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
മുംബൈയിലെ പല ഉയരമേറിയ സ്ഥലങ്ങളെയും സെല്‍ഫി നിരോധിത മേഖലയായി പ്രഖ്യപിച്ചു കഴിഞ്ഞു. ഇത്തരം അപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മുംബൈ പോലീസാണ് സെല്‍ഫിക്കെതിരെ നടപടിയെടുത്തത്
Post Your Comments