NewsIndia

മക്കള്‍ മരിച്ചിട്ട് 239 ദിവസം, മൃതദേഹം അടക്കം ചെയ്യാതെ അമ്മമാര്‍

ഡല്‍ഹി: മക്കള്‍ മരിച്ചു 239 ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൃതദേഹം അടക്കം ചെയ്യാതെ കാത്തിരിക്കുകയാണ് മണിപ്പൂരില്‍ നിന്നുള്ള 4 അമ്മമാര്‍.ആദിവാസി ജനവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന ബില്ലുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നതാണ് ഈ അമ്മമാര്‍ ഉന്നയിക്കുന്ന ആവശ്യം. 2015 ഓഗസ്റ്റില്‍ പാസ്സാക്കിയ ബില്ലുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് ലഭിക്കാതെ മക്കളുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യില്ലെന്ന കര്‍ശന നിലപാടിലാണ് ഇവര്‍.

സംസ്ഥാനത്ത് നടന്ന പോലീസ് വെടിവെപ്പിലാണ് 11 വയസ്സുകാരന്‍ ഉള്‍പ്പെട ഒമ്പത് പേര്‍ കൊല്ലപ്പട്ടത്. മണിപ്പൂരിലെ ചുരാന്ദ്പൂര്‍ ജില്ലയിലായിരുന്നു സംഭവം. സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പാസ്സാക്കിയ മൂന്ന് ബില്ലുകള്‍ക്കെതിരായ പ്രതിഷേധമാണ് പോലീസ് വെടിവെപ്പിലേക്ക് നയിച്ചത്. ആദിവാസി ജനതയുടെ അവകാശങ്ങള്‍ ഹനിക്കുന്നവയാണ് ബില്ലുകളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ചുരാന്ദ്പൂരിലുള്ള ഒരു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹങ്ങള്‍. പോരാട്ടത്തിലൂടെ നഷ്ടപ്പെട്ട ജീവന്‍, പോരാട്ടം വിജയിക്കാതെ അടക്കം ചെയ്യില്ലെന്ന ദൃഢനിശ്ചയത്തിലാണ് നാല് അമ്മമാരും.ഇതിനൊരു പരിഹാരം തേടി ഈ അമ്മമാര്‍ കഴിഞ്ഞ കുറെ ദിവസമായി ഡല്‍ഹിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button