കല്‍പ്പറ്റ: ഒപ്പം നിന്നപ്പോള്‍ ചവിട്ടിമെതിച്ച സി.പി.എമ്മല്ല തന്നെ വളര്‍ത്തിയതെന്ന് ആദിവാസി ഗോത്രസഭാ നേതാവും സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ സി.കെ. ജാനു. ജാനുവിനെ വളര്‍ത്തിയെടുത്തത് ഇടതുപക്ഷമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ അവകാശവാദത്തിന് മറുപടിയായാണ് ജാനുവിന്റെ പ്രതികരണം.
ചതി മനസിലാക്കിയപ്പോഴാണ് സിപിഎമ്മില്‍ നിന്നും താന്‍ അകന്നത്. എന്‍.ഡി.എ ആദിവാസി വിരുദ്ധമല്ലെന്നും ജാനു പറഞ്ഞു. ജാനുവിനെ വളര്‍ത്തിയെടുത്തത് ഇടതുപക്ഷമാണ്. എന്നാല്‍ ദളിതരെ കൂട്ടക്കൊല ചെയ്യുന്നവരോടൊപ്പമാണ് ഇപ്പോള്‍ ജാനുവെന്നുമാണ് എം.എ.ബേബി പറഞ്ഞിരുന്നത്.
ജാനു ജനാധിപത്യ രാഷ്ട്രസഭ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എ സഖ്യത്തോടെ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ട്. ഇരുമുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ അടിച്ചമര്‍ത്തുന്നത് കൊണ്ടാണ് പുതിയ പാര്‍ട്ടിയുമായി രംഗത്തു വന്നതെന്നാണ് സി.കെ. ജാനുവിന്റെ പറഞ്ഞു.
Post Your Comments