ഡല്‍ഹി:15 വര്‍ഷങ്ങള്‍ക്ക് ശേഷം വാഹനങ്ങള്‍ക്ക് വീണ്ടും രജിസ്ട്രേഷന്‍ കൊണ്ടുവരാന്‍ കേന്ദ്രത്തിന്റെ തീരുമാനം. പ്രൈവറ്റ് കാറുകള്‍ ഉള്‍പ്പടെയുള്ള ഗതാഗതനിലവാരമില്ലാത്ത എല്ലാ വാഹനങ്ങള്‍ക്കും റീ രജിസ്ട്രേഷന്‍ നടപ്പില്‍ വരുത്തും.15 വര്‍ഷങ്ങള്‍ കഴിയുന്ന എല്ലാ വാഹനങ്ങളും റീ രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തെ കേന്ദ്രം അംഗീകരിച്ചു.
നിലവില്‍ സ്വകാര്യ വാഹനങ്ങള്‍ ഒറ്റ തവണ രജസ്ട്രേഷന്‍ നടത്തുകയും ഒറ്റത്തവണ മാത്രമാണ് ടാക്സും അടക്കുന്നത്.ഗതാഗത യോഗ്യമല്ലാത്ത വാഹനങ്ങള്‍ റോഡ് അപകടങ്ങള്‍ക്കും വായുമലിനീകരണത്തിനും വഴിയൊരുക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് 15 വര്‍ഷത്തിന് ശേഷം വാഹനത്തിന്റെ ഫിറ്റ്നെസ് പരിശോധിച്ച് റീ രജിസ്ട്രേഷന്‍ നടത്തണം എന്ന നിയമം കൊണ്ടു വരുന്നത്.
Post Your Comments