NewsInternational

പാരിസ് ഉടമ്പടി യാഥാര്‍ഥ്യമായി; ഇന്ത്യ ഉള്‍പ്പടെ 170 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവച്ചു

ന്യൂയോര്‍ക്ക് : കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്ബടി യാഥാര്‍ഥ്യമായി. ഇന്ത്യയടക്കം 170ലേറെ രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവച്ചു. കഴിഞ്ഞ ഡിസംബറില്‍ 190 രാജ്യങ്ങള്‍ അംഗീകരിച്ച കരാറാണ് ഭൗമദിനത്തില്‍ യാഥാര്‍ഥ്യമായത്. ന്യൂയോര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറാണ് പങ്കെടുത്തത്. ലോകത്തെ ആകെയുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 55 ശതമാനത്തിനെങ്കിലും കാരണക്കാരായ 55 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവച്ച്‌ 30 ദിവസം കഴിയുമ്ബോഴാണ് കരാര്‍ പ്രാബല്യത്തില്‍ വരുന്നത്, അതോടെയാണ് ഇതു നിയമമാകുന്നത്. 55 രാജ്യങ്ങളെന്ന കടമ്ബയാണ് ഇന്നു പൂര്‍ത്തിയായത്. അടുത്തമാസം 21ന് നിയമം പ്രാബല്യത്തില്‍ വരും. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവച്ചത്.

ആഗോള താപനിലയുടെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ കഴിയുമെങ്കില്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാക്കി നിര്‍ത്തുക, ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്ന കല്‍ക്കരി, പെട്രോള്‍, ഡീസല്‍, ഗ്യാസ് തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതു ക്രമേണ നിര്‍ത്തുക, കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ നേരിടുന്നതിനു കൂടുതല്‍ പണം ചെലവാക്കാന്‍ പ്രോല്‍സാഹിപ്പിക്കുക, അഞ്ചു വര്‍ഷം കൂടുമ്ബോള്‍ രാജ്യങ്ങള്‍ അവയുടെ പ്രവൃത്തി വിലയിരുത്തി ലക്ഷ്യം നേടിയോ എന്നു റിപ്പോര്‍ട്ട് ചെയ്യുക, 2050നും 2100നും ഇടയില്‍ ഭൂമിയെ കാര്‍ബണ്‍ ന്യൂട്രലാക്കുക തുടങ്ങിയവയാണ് കരാറിലെ പ്രധാന നിര്‍ദേശങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button