Gulf

അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു

മസ്ക്കറ്റ് : അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി മരിച്ചു. കരുനാഗപ്പള്ളി പുതിയകാവ് സ്വദേശി ഉദയനാണ് (40) മരിച്ചത്. വ്യാഴാഴ്ചയാണ് നിസ്വ കര്‍ഷയിലെ താമസസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഉദയന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

കഴിഞ്ഞ 13 വര്‍ഷമായി ഒമാനിലുള്ള ഉദയന്‍ കര്‍ഷയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തിവരുകയായിരുന്നു. ഭാര്യ നിഷയും മകള്‍ ചൈതന്യയും വേനലവധി ചെലവഴിക്കാന്‍ ഒമാനില്‍ എത്തിയിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഉദയന്‍ അവസാനമായി നാട്ടിലേക്ക് പോയത്. ഉദയന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button