ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്ബാള്‍ ലോകകപ്പ് നിശ്ചയിച്ചത് പോലെ ഖത്തറില്‍ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. ലോകകപ്പ് നിര്‍മാണ തൊഴിലാളികളുടെ ക്ഷേമം വിലയിരുത്താനായി ഫിഫ പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്വതന്ത്ര സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോകകപ്പ് വിജയിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഖത്തര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണം സുരക്ഷിതമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്. ഖത്തറിലെ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അധികൃതര്‍ വ്യക്തമാക്കിയത് ശരിയാണെന്ന് രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനത്തിനിടെ തനിക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.. ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചുവരികയാണെന്നും ഫിഫയും രാജ്യാന്തര മനുഷ്യാവകാശ സംഘടനങ്ങളുയര്‍ത്തിയ വിഷയങ്ങളും ശ്രദ്ധയിലുണ്ടെന്നും ഇന്‍ഫന്റിനോ പറഞ്ഞു.
നിരന്തരമുള്ള സ്വതന്ത്ര ഓഡിറ്റിങ് സംവിധാനങ്ങളിലൂടെയായിരിക്കും വിവിധ പദ്ധതികളുടെ ഗുണമേന്മയും കാര്യക്ഷമതയും എത്രത്തോളമുണ്ടെന്നും അവ വിലയിരുത്തുന്നതെന്നും ഫിഫ പ്രസിഡന്റ് വ്യക്തമാക്കി.
Post Your Comments