ഉധംസിംഗ് നഗര്‍:അസുഖബാധിതനായ മകനെ ചികിത്സിയ്ക്കാന്‍ വിസമ്മതിച്ച ഡോക്റ്ററെ അച്ഛന്‍ വെടി വെച്ച് കൊന്നു.ചികിത്സ വൈകിയ കുട്ടി മരിച്ചു. മണിക്ക് രത്തെയാണ് പീടിയാട്രീഷ്യനായ ഡോ:എസ് കെ സിംഗിനെ വെടി വച്ചുകൊന്നത്.ക്രിമിനല്‍ പശ്ചാത്തലമുള്ള മണിക്കിനെതിരെ ആറോളം കേസുകള്‍ നിലവിലുണ്ട്.
ഏപ്രില്‍ പതിനെട്ടിന് ഇയാളുടെ ഒന്നരവയസ്സുകാരന്‍ മകന് വയറിളക്കം കലശലായിരുന്നു.ചികില്സിയ്ക്കണമെന്ന ആവശ്യവുമായി മണിക്ക് സിംഗിനെ സമീപിച്ചു.എന്നാല്‍ ഡോക്ടര്‍ ആവശ്യം നിരാകരിച്ചു.മറ്റുപലരേയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല.പിറ്റേന്ന് കുഞ്ഞു മരിച്ചു.ക്ഷുഭിതനായ മണിക്ക് ഭാര്യാസഹോദരനോടൊപ്പം ആശുപത്രിയിലെത്തി ഇരുപതാം തീയതി ഡോക്റ്ററെ വെടി വച്ചുകൊന്നു.ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments