News

കൗമാരപ്രായക്കാര്‍ക്കിടയില്‍ ഗര്‍ഭഛിദ്രം വര്‍ധിക്കുന്നു

ദില്ലി: രാജ്യത്ത് ഗര്‍ഭഛിദ്രത്തിന് വിദേയരാകുന്നവരില്‍ കൂടുതലും 20 വയസിന് താഴെയുള്ളവരെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുള്ളത്.നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് ഗര്‍ഭഛിദ്രം നടത്തുന്നത് വര്‍ധിക്കുന്നത് . നഗരങ്ങളില്‍ 74 ശതമാനം സ്ത്രീകള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുമ്പോള്‍ ഗ്രാമങ്ങളില്‍ 77 ശതമാനം സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തുന്നതായി സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

നഗരങ്ങളില്‍ കഴിയുന്നവരില്‍ 14 ശതമാനവും 20 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു. കൃത്യമായ നിയന്ത്രണമോ ശാസനയോ ഇല്ലാത്ത നഗര ജീവിതം, ലൈംഗികതയെക്കുറിച്ചുള്ള അവ്യക്തമായ ധാരണകള്‍ ഇവയെല്ലാം യുവതലമുറയെ തെറ്റായവഴിയിലൂടെ നടത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതിന്റെ ഒരു ഉദാഹരണമായാണ് വര്‍ദ്ധിച്ചുവരുന്ന ഗര്‍ഭഛിദ്രമെന്ന് എന്‍.എസ്.എസ്.ഒ അധികൃതര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button