ന്യൂഡെല്‍ഹി: തനിക്കെതിരെ ജാമ്യമില്ലാ വാറന്റ് കൂടി നിലവില്‍ വന്നതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടിരിക്കുന്ന 9,000-കോടി രൂപയുടെ ലോണ്‍ തിരിച്ചടവില്‍ പുതിയ അടവുകളുമായി വിജയ്മല്ല്യ രംഗത്ത് വന്നു.
വ്യാഴാഴ്ച സുപ്രീംകോടതിയില്‍ മല്ല്യ ബോധ്യപ്പെടുത്തിയത് ലോണ്‍ കുടിശ്ശികയില്‍ 2,468-കോടി രൂപ കൂടി അധികമായി ഡിപ്പോസിറ്റ് ചെയ്യാന്‍ താന്‍ തയാറെടുത്തു കൊണ്ടിരിക്കുകയാണ് എന്നാണ്. നേരത്തേ 4,400-കോടി രൂപ ഇതിലേക്കായി ഡിപ്പോസിറ്റ് ചെയ്യാമെന്ന് മല്ല്യ അറിയിച്ചിരുന്നു. ഇതോടെ 9,000-കോടി തിരിച്ചടയ്ക്കണമെന്ന ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ ആവശ്യത്തില്‍ മല്ല്യ അടയ്ക്കാം എന്നു സമ്മതിച്ച തുക 6,868-കോടി രൂപയായി.
ഇതു മാത്രമാണ് തനിക്ക് മുന്നോട്ടു വയ്ക്കാനുള്ള ഏറ്റവും നല്ല പോംവഴി എന്നും മല്ല്യയുടെ ലീഗല്‍ ടീം സുപ്രീംകോടതിയില്‍ ബോധ്യപ്പെടുത്തി.
Post Your Comments