NewsInternational

പോപ്‌ ഗായകന്‍ പ്രിന്‍സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ന്യൂയോര്‍ക്ക്: പ്രമുഖ പോപ് ഗായകന്‍ പ്രിന്‍സ് റോജേഴ്‌സ് നെല്‍സണിനെ (57) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിനിയാപോളിസിലെ വസതിയിലെ ലിഫ്റ്റിനുള്ളില്‍ പ്രിന്‍സിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

10.07നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 9.43ന് വൈദ്യസഹായം അഭ്യര്‍ത്ഥിച്ച് പ്രിന്‍സിന്റെ വസതിയില്‍ നിന്ന് എമര്‍ജന്‍സി നമ്പരിലേക്ക് കോള്‍ പോയിട്ടുണ്ട്.

1958ലായിരുന്നു ജനനം. ഗായകന്‍, ഗാനരചയിതാവ്, മള്‍ട്ടി-ഇന്‍ട്രുമെന്റലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായി. ‘പര്‍പിള്‍ റെയിന്‍’, ‘വെന്‍ ഡോവ്‌സ് ക്രൈ’ തുടങ്ങി പ്രശസ്തമായ ആല്‍ബങ്ങളുടെ സ്രഷ്ടാവാണ് പ്രിന്‍സ്. പര്‍പ്പിള്‍ റെയ്‌നിന്റെ 1.3 കോടി കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്.

നൂറുകണക്കിന് ആളുകളാണ് പ്രിന്‍സിന്റെ വിയോഗമറിഞ്ഞ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button