അഗര്‍ത്തല : സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാണിച്ച് യോഗാചാര്യന് ശ്രീ ശ്രീ രവിശങ്കർ അയച്ച സന്ദേശം ഐ.എസ് ഭീകരർ തള്ളിക്കളഞ്ഞു. ഇറാഖിലെയും സിറിയയിലെയും ഐ എസ് തീവ്രവാദികളുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സമാധാന സന്ദേശമാണ് രവിശങ്കർ ഭീകരർക്ക് അയച്ചത്. എന്നാൽ തലയറുത്ത മനുഷ്യന്റെ ചിത്രമാണ് ഐഎസ് തീവ്രവാദികളുടെ മറുപടിയായി ലഭിച്ചതെന്ന് രവിശങ്കര്‍ വെളിപ്പെടുത്തി.
ചര്‍ച്ചയ്ക്ക് ഐ.എസ് തയ്യാറല്ലെന്നാണ് ഇത്തരത്തിലൊരു ചിത്രം അയച്ചതിലൂടെ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ സമാധാന ചര്‍ച്ചയ്ക്കുള്ള ശ്രമം ഇവിടെ അവസാനിക്കുകയാണെന്ന് രവിശങ്കര്‍ പറഞ്ഞു.ഐസിസ് ശ്രീ ശ്രീ രവിശങ്കറിനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.ഇപ്പോൾ അദ്ദേഹം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായും പ്രക്ഷോഭകാരികളുമായും സമാധാന സംഭാഷണങ്ങള്‍ക്കായി ത്രിപുരയിലാണ് ഉള്ളത്
Post Your Comments