മനാമ: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൌരന് ബഹ്‌റൈന്‍ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. 250,000 ദിനാര്‍ വിലമതിക്കുന്ന ഹെറോയിന്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച കുറ്റത്തിനാണ് ഇയാളെ ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാക്കിസ്ഥാന്‍ സ്വദേശിയെ സംശയം തോന്നി പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഇയാളുടെ വയറ്റില്‍ നിന്ന് 800 ഗ്രാം തൂക്കം വരുന്ന മയക്കുമരുന്നു ഗുളികകള്‍ കണ്ടെത്തുകയായിരുന്നു. ഒരു ക്യാപ്‌സ്യൂളിന് 100 പാക്കിസ്ഥാന്‍ രൂപ (300 ഫില്‍സ്) എന്ന കണക്കിന് പ്രതിഫലം നല്‍കാമെന്ന വാഗ്ദാനത്തിലാണ് ഇത് രാജ്യത്തേക്ക് കടത്തിയതെന്ന് ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. കൂടുതല്‍ പ്രതിഫലം മോഹിച്ച് ഏറെ ക്യാപ്‌സ്യൂളുകള്‍ കഴിച്ച ഇയാള്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴേക്കും അവശ നിലയിലായിരുന്നു.
25 വര്‍ഷമാണ് ഹൈക്രിമിനല്‍ കോര്‍ട്ട് ഇയാള്‍ക്ക് ശിക്ഷവിധിച്ചിരിക്കുന്നത്. ഒപ്പം 10,000 ദിനാര്‍ പിഴയുമുണ്ട്. ശിക്ഷാകലാവധിയ്ക്കുശേഷം ഇയാളെ നാടുകടത്തും.
Post Your Comments