NewsIndia

വനിതകള്‍ക്ക് പെര്‍മനെന്റ് കമ്മിഷന്‍ അനുവദിക്കാനൊരുങ്ങി നാവികസേനയും

ന്യൂഡല്‍ഹി: നാവികസേനയും വനിതകള്‍ക്ക് പെര്‍മനെന്റ് കമ്മിഷന്‍ അനുവദിക്കാനൊരുങ്ങുന്നു. ഷോര്‍ട് സര്‍വീസ് കമ്മിഷനില്‍ ജോലിക്ക് പ്രവേശിപ്പിച്ച 7 വനിതാ ഉദ്യോഗസ്ഥരെയാണ് പെര്‍മനെന്റ് കമ്മിഷനില്‍ എടുക്കുന്നത്. 2008-2009 എഡ്യുക്കേഷന്‍ ആന്‍ഡ് നേവല്‍ കണ്‍സ്ട്രക്ടര്‍ കേഡറില്‍ എത്തിയവരാണിവര്‍.

മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ് ആയ പി -81, ഐഎല്‍ – 38, ഡോര്‍ണിയര്‍ വിമാനങ്ങള്‍ എന്നിവയില്‍ പൈലറ്റുമാരായി വനിതകളെ അടുത്ത വര്‍ഷം മുതലാണ് നാവികസേന അനുവദിക്കുക.

സൈന്യത്തിലും വ്യോമസേനയിലും തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലായി 340 വനിതാ ഉദ്യോഗസ്ഥര്‍ക്കാണ് ഇപ്പോള്‍ പെര്‍മനെന്റ് കമ്മിഷന്‍ ഉള്ളത്. നിലവില്‍ സൈന്യത്തില്‍ 1,436 വനിതകളുണ്ട്. വ്യോമസേനയില്‍ 1331, നാവികസേനയില്‍ 532 വനിതകളും. അതേസമയം, യുദ്ധക്കപ്പലുകളില്‍ വനിതകളെ നിയമിക്കണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button