ദമാം: അഞ്ചു മാസമായി ശമ്പളവും ആഹാരവും ലഭിക്കാതെ ദുരിതത്തിലായ അഞ്ഞൂറോളം തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നു. ദമാമില്‍ ഒരു കമ്പനിയുടെ ജോലിക്കായി പാകിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമായി കൊണ്ട് വന്ന തൊഴിലാളികളാണ് താമസസൗകര്യം പോലും ലഭിക്കാതെ കഷ്ടപെടുന്നത്.സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് ആനുകൂല്യങ്ങളും നിഷേധിച്ചു. കമ്പനി അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.
തുടര്‍ന്ന് തൊഴിലാളികള്‍ അല്‍ കോബാറിലെ റാക്കയിലുള്ള ഇന്ത്യന്‍ എംബസി ഹെല്‍പ്ഡെസ്കില്‍ പരാതി പറയുകയായിരുന്നു. ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ട 76 പേരില്‍ 35 പേരെ അന്നു തന്നെ കമ്പനിക്കാര് റിയാദിലേക്കു സ്ഥലം മാറ്റി. മറ്റുള്ളവര്‍ കേസ് കൊടുക്കുന്നതില്‍ ഉറച്ചുനിന്നു. വിവരമറിഞ്ഞ് ഇന്ത്യന്‍ എംബസി ലേബര്‍ കോടതിയില്‍ കേസ് കൊടുക്കാന്‍ നിര്‍ദേശിച്ചു .തുടര്‍ന്ന് ഇന്നലെ ദമാം ലേബര്‍ കോടതിയില്‍ പരാതി നല്കി. ഈ കമ്പനിയില്‍ മലയാളികളും സമാനമായ ദുരിതം അനുഭവിക്കുന്നുണ്ടെങ്കിലും ഇതുവരെ പരാതിയുമായി രംഗത്ത് വന്നിട്ടില്ല.
Post Your Comments