റിയാദ്: സൗദി അറേബ്യയില്‍ 16 സ്ത്രീകളെ മുറിയില്‍ പൂട്ടിയിട്ട് ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ച അറബിയെ പോലീസ് അറസ്റ്റ് ചെയ്തു. അറബിയുടെ വീട്ടില്‍ വീട്ടുജോലിയ്ക്കെതിരെ സ്ത്രീകളെയാണ് ഇയാള്‍ മുറിയില്‍ പൂട്ടിയിട്ട് ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചിരുന്നത്.
വീട്ടുജോലിയ്ക്കായുള്ള വിസയില്‍ എത്തുന്ന സ്ത്രീകളുടെ പാസ്പോര്‍ട്ടും മറ്റു രേഖകളും ആദ്യം കൈക്കലാക്കും. പിന്നീട് മുറിയില്‍ പൂട്ടിയിട്ട ശേഷം ആവശ്യക്കാരെ ഇവിടേയ്ക്ക് എത്തിയ്ക്കുകയാണ് ഇയാളുടെ രീതി. പ്രദേശവാസികളില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കിഴക്കന്‍ പ്രവിശ്യയിലുള്ള അറബിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
മോചിപ്പിച്ച സ്ത്രീകളെ ലേബര്‍ ആന്റ് സോഷ്യല്‍ ഓഫീസിലേയ്ക്ക് അയച്ചു. 16 സ്ത്രീകളും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.
Post Your Comments