തങ്ങളുടെ മീഡിയ-സ്ട്രീമിംഗ് ഡിവൈസായ ക്രോംകാസ്റ്റിന്‍റെ പുതിയ പതിപ്പ് ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷമാണ് ക്രോംകാസ്റ്റ് ഇന്ത്യയില്‍ ആദ്യമായി ഗൂഗിള്‍ അവതരിപ്പിച്ചത്. ക്രോംകാസ്റ്റ് ഓഡിയോയുടെ പുതിയ പതിപ്പും ഇതോടൊപ്പം ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് പ്രൊഡക്റ്റുകളും 3,399 രൂപയ്ക്ക് ലഭ്യമാകും.
മൊബൈല്‍ ഫോണിലെ വീഡിയോ, ഗെയിം തുടങ്ങിയവ വൈ-ഫൈ Network ഉപയോഗിച്ച് ടെലിവിഷനിലേക്ക് സ്ട്രീം ചെയ്യാന്‍ സഹായിക്കുന്ന ഡിവൈസാണ് ക്രോംകാസ്റ്റ്. 31 രാജ്യങ്ങളില്‍ ലഭ്യമായ ക്രോംകാസ്റ്റിന് ആഗോളതലത്തില്‍ 20-മില്ല്യണ്‍ ഉപഭോക്താക്കളുണ്ട്. ക്രോംകാസ്റ്റ് ഓഡിയോ ഉപയോഗിച്ച് മൊബൈല്‍ഫോണിലെ പാട്ടുകള്‍ സ്പീക്കറുകളില്‍ സ്ട്രീം ചെയ്യാന്‍ സാധിക്കും.
ക്രോംകാസ്റ്റ് വീഡിയോ-ഓഡിയോ പതിപ്പുകള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്സുകളായ ഫ്ലിപ്പ്കാര്‍ട്ട്, സ്നാപ്ഡീല്‍, പേടിഎം എന്നിവ വഴിയും റീടെയിലേഴ്സായ റിലയന്‍സ്, ക്രോമ മുതലായവ വഴിയും ലഭ്യമാണ്.
Post Your Comments