News

ഫേസ്ബുക്കിലെ തെറ്റ് കണ്ടെത്തി: സമ്മാനമായി മലയാളി വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് 6.55 ലക്ഷം രൂപ

കൊല്ലം:ഫേസ്ബുക്കിലെ തെറ്റ് തിരുത്തിയ ചാത്തന്നൂര്‍ എംഇഎസ് എഞ്ചിനീയറിങ്ങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥി അരുണ്‍ എസ് കുമാറിന് 6.65 ലക്ഷം രൂപ സമ്മാനം.

ഫേസ്ബുക്കിന്റെ മെമ്മറി ഡൌണ്‍ലോഡ് ഡൊമൈനായ ലുക്കാസൈഡിന്റെ വീഴ്ചയാണ് അരുണ്‍ കണ്ടെത്തിയത്.തെറ്റായ പാസ്‌വേര്‍ഡ്‌ ഉപയോഗിച്ചാല്‍ അക്കൌണ്ട് ലോക്കാകുന്ന സംവിധാനം(സെക്യൂരിറ്റി ലോക്ക്) ഈ ഡൊമൈനില്‍ ഉണ്ടായിരുന്നില്ല. ഇത് തടയാനായി ‘ഫുള്‍ അക്കൌണ്ട് ടേക്ക് ഓവര്‍’ എന്ന ബഗ് അരുണ്‍ കണ്ടുപിടിച്ചു. ഇതോടെ ഫേസ്ബുക്കിന്‍റെ ലോട്ട് ഓഫ് താങ്ക്സ് ലിസ്റ്റില്‍ അരുണ്‍ അഞ്ചാമനായി ഇടംനേടി. ലിസ്റ്റില്‍ സ്ഥാനംനേടുന്ന ആദ്യ മലയാളിയാണ് അരുണ്‍. ലിസ്റ്റിലെ ഒന്നാം പേരുകാരന്‍ ഇന്ത്യക്കാരനാണ്. ഈ ന്യൂനത ന്യൂനത പുറത്തായിരുന്നെങ്കില്‍ ഫേസ്ബുക്കിന്‍റെ തകര്‍ച്ചയ്ക്കുതന്നെ കാരണമായേനെ.

ഫേസ്ബുക്കിനുവേണ്ടി മുന്‍പ് ഇത്തരത്തില്‍ അഞ്ചു ബഗുകള്‍ അരുണ്‍ കണ്ടെത്തിയിട്ടുണ്ട്. പേജ് ഡിലീഷന്‍ ബഗിന് 2500 ഡോളര്‍ സമ്മാനം ലഭിച്ചു. കേരള സര്‍വകലാശാല പരീക്ഷാ ഫീസുകള്‍ ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള സോഫ്റ്റ്‌വെയറിന്‍റെ കണ്ടുപിടിത്തത്തിലാണ് അരുണ്‍ ഇപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button