Life Style

പാട്ട് പാടൂ, കാന്‍സറിനെയും വിഷാദരോഗത്തെയും അകറ്റൂ

കാൻസറും വിഷാദരോഗവും അകറ്റാന്‍ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്ന് പാട്ടുപാടുന്നതാണത്രേ.ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് മ്യൂസിക്കും കാൻസർ കെയർ സെന്ററും ചേർന്നു നടത്തിയ ഗവേഷണത്തിൽ നിന്നാണ് ഈ നിഗമനം.പാട്ടു കേൾക്കുന്നതിലുപരി പാടുമ്പോഴാണത്രേ ശരീരത്തിനും മനസ്സിനും കൂടുതൽ പ്രയോജനം ലഭിക്കുന്നത്.

ഒറ്റയ്ക്കിരുന്നു പാടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും സംഘങ്ങൾക്കൊപ്പം ആഘോഷപൂർവം പാടുന്നതാണ്.വിവിധ ഗായകസംഘങ്ങളിലെ അംഗങ്ങളായ ഇരുന്നൂറോളം പേരെയാണ് പഠനത്തിനു വേണ്ടി തിരഞ്ഞെടുത്തത്.ദിവസവും ഒരു മണിക്കൂർ നേരം പാട്ടുപാടാൻ ചെലവഴിക്കുന്നവർക്ക് അർബുദത്തിനും വിഷാദരോഗത്തിനുമുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കാന്‍സര്‍ രോഗികള്‍ക്ക് കൂടുതൽ പോസിറ്റീവ് ആയി ചികിൽസയോടു പ്രതികരിക്കുന്നതിനും സംഗീതം ഉപകരിക്കുന്നു.പാട്ടുപാടുമ്പോൾ ശരീരത്തിലെ സ്ട്രസ് ഹോർമോണുകളുടെ എണ്ണം കുറയുകയും പ്രതിരോധഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ മൂഡ് ശരിയല്ലാത്തപ്പോഴും ഈ പാട്ടുപാടൽ പരീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button