ബെംഗളൂരു: അഞ്ച് മാസം പ്രായമായ കുഞ്ഞിന്‍റെ ‘ഇരട്ടത്തല’ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. കുഞ്ഞിന്‍റെ ജനനത്തില്‍ തലയുടെ പുറം ഭാഗത്തായി മറ്റൊരു തലഭാഗവും ഉണ്ടായിരുന്നു. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് 20 സെന്റി മീറ്റര്‍ നീളത്തിലുള്ള തലയുടെ പുറം ഭാഗം നീക്കം ചെയ്തത്. ശസ്ത്രക്രിയ വിജയിച്ചത് തികച്ചും അത്ഭുതകരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കര്‍ണ്ണാടക സ്വദേശികളായ കരിപ്പാ നാരണലിന്‍റെയും ശ്രീദേവി നാരണലിന്‍റെയും മകനായ യമനൂര്‍ ആണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.കഴിഞ്ഞ ഒരു മാസമായി കുഞ്ഞിനെ ചികിത്സിക്കുന്ന ബെംഗളൂരുവിലെ സപ്തഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്.ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചെങ്കിലും കുഞ്ഞ് അതിജീവിക്കുന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പ് നല്‍കാനാകില്ല എന്നാണ് പറയുന്നത്. തലയ്ക്ക് ഇനിയും വളര്‍ച്ച സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Post Your Comments