ശതകോടീശ്വരനായ മദ്യരാജാവ് വിജയ് മല്യയ്ക്കും സർക്കാർ ഭൂമി പതിച്ചു നൽകി ഉമ്മൻ ചാണ്ടി സർക്കാർ. വിജയ് മല്യയുടെ യു.ബി. ഗ്രൂപ്പിനാണ് കഞ്ചിക്കോട്ടെ സർക്കാർ ഭൂമി നിസ്സാര വിലയ്ക്ക് പതിച്ചു നൽകിയത്.മൂന്നുലക്ഷത്തോളം രൂപ സെന്റിനു വിലയുള്ള പാലക്കാട് പുതുശ്ശേരി വെസ്റ്റിലെ ഭൂമി 70,000 രൂപ കണക്കാക്കി 20 ഏക്കറാണ് യു.ബി. ഗ്രൂപ്പിന് പതിച്ചു നൽകിയത്.മൂന്നുലക്ഷത്തോളം രൂപ സെന്റിനു വിലയുള്ള പാലക്കാട് പുതുശ്ശേരി വെസ്റ്റിലെ ഭൂമി 70,000 രൂപ കണക്കാക്കി 20 ഏക്കറാണ് യു.ബി. ഗ്രൂപ്പിന് പതിച്ചു നൽകിയത്.
വിവരാവകാശനിയമപ്രകാരം ലഭ്യമായ രേഖയിലാണിത് വ്യക്തമായിരിക്കുന്നത്. ആകെ 14 കോടിയുടെ ഇടപാടാണ് ഈ വകയിൽ യു.ബി. ഗ്രൂപ്പുമായി സർക്കാർ നടത്തിയിട്ടുളളത്. പല തരത്തിലുള്ള ബോട്ട്ലിങ് പ്ലാന്റുകള്‍ പുതുശേരിയില്‍ യുബി ഗ്രൂപ്പിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ട്.മൂന്നു ലക്ഷം രൂപ വരെയാണ് ഈ മേഖലയില്‍ ഭൂമിയുടെ നടപ്പുവില. ഈ സാഹചര്യത്തില്‍ ഭൂമി വിലയില്‍ യുബി ഗ്രൂപ്പിന് ഇത്ര വലിയ ഇളവു നല്‍കേണ്ട സാഹചര്യമെന്ത് എന്നാണ് ഉയരുന്ന ചോദ്യം
Post Your Comments