NewsInternational

ആഗോള മയക്കുമരുന്ന് ഉപയോഗ നിയന്ത്രണത്തിനായി യുഎന്‍ ജനറല്‍ അസ്സംബ്ലി പ്രമേയം പാസ്സാക്കി

യുണൈറ്റഡ് നേഷന്‍സ്: ആഗോള മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് യുഎന്‍ ജനറല്‍ അസ്സംബ്ലിയുടെ ഒരു പ്രത്യേക സെഷന്‍ ചൊവ്വഴ്ച ചേര്‍ന്നു. പ്രസ്തുത സെഷനില്‍ ആഗോള മയക്കുമരുന്ന് നിയന്ത്രണത്തിലെ പുതിയ വെല്ലുവിളികളെ കണ്ടെത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായുന്നതിന് ദിശാബോധം നല്‍കുന്ന പ്രമേയവും പാസ്സാക്കി.

പ്രമേയത്തില്‍, യുവാക്കളിലെ മയക്കുമരുന്ന് ഉപയോഗത്തെ ലഭ്യത ഇല്ലാതാക്കി നിയന്ത്രിക്കുകയോ, തുടക്കത്തില്‍ തന്നെ കണ്ടെത്തി ഇതുമൂലമുണ്ടാകുന്ന വിഷമതകളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തെടുന്നതിനോ ഉള്ള നിര്‍ദ്ദേശങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button