ന്യൂഡല്‍ഹി: കൈക്കൂലി നല്‍കാതിരുന്ന യുവാവിനെ ട്രാഫിക് പോലീസ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. കൈക്കൂലി നല്‍കാഞ്ഞതിന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയനാക്കുകയും ചെയ്തുവെന്നാണ് യുവാവിന്റെ ആരോപണം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ അറസ്റ്റ് ചെയ്തു.മൂന്ന് പേര് ഒളിവിലാണ്. അനധികൃതമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, ലൈംഗികാതിക്രമം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം പോലീസുകാര്‍ക്കെതിരെ കേസെടുത്തു.
നോ എന്‍ട്രി മേഖലയില്‍ വാഹനം നിര്‍ത്തിയെന്ന് ആരോപിച്ച് ഡെലിവറി വാന്‍ ഡ്രൈവറായ പരാതിക്കാരനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളോട് പോലീസ് ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി നല്‍കില്ലെന്ന് പറഞ്ഞതും ക്രൂരമായി മര്‍ദ്ദിക്കുകയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയ പ്രതിയോട് വാസ്ത്രം മാറ്റാനും പോലീസുകാര്‍ക്ക് വേണ്ടി ലൈംഗിക കാര്യങ്ങള്‍ ചെയ്തു നല്കാന് ആവശ്യപ്പെടുകയും ചെയ്തതായാണ് പരാതി.
Post Your Comments