KeralaNews

വെടിക്കെട്ട് അപകടം: സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപെട്ടുകൊണ്ട് ക്രൈംബ്രാഞ്ച് നല്‍കിയ കത്തിന് കൊല്ലം കളക്ടറുടെ മറുപടി

കൊല്ലം: കളക്ടര്‍ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് കൊല്ലം കലക്ടര്‍ എ.ഷൈനാമോള്‍ അറിയിച്ചു. പരവൂര്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി ദൃശ്യങ്ങള്‍ പരിശോധിക്കാനുളള അനുമതി തേടി ക്രൈംബ്രാഞ്ച് നല്‍കിയ കത്തിന് മറുപടിയായാണ് കലക്ടറുടെ വിശദീകരണം. ആറുമാസമായി സിസിടിവി സംവിധാനം പ്രവര്‍ത്തനരഹിതമാണ്. സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ അതിനു മുന്‍പുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും ഷൈനാമോള്‍ അറിയിച്ചു.

വെടിക്കെട്ട് നിരോധിച്ച് ഉത്തരവിറക്കിയതിനുശേഷവും കളക്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം പരിശോധിക്കുന്നതിന് വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button