ഒട്ടാവ: കളിക്കുന്നതിനിടെ കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നു ചൂണ്ടിക്കാട്ടി മാതാവിന് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നോട്ടീസ് ലഭിച്ചത്. വീടിന്റെ മുന്‍ വാതിലില്‍ ഒട്ടിച്ച നിലയിലായിരുന്നു ഇത്. ഇതിനെതിരെ യുവതി ശക്തമായി പ്രതിഷേധിച്ചു. പുറത്തു കളിയിലേര്‍പ്പെടുന്ന കുട്ടികളോട് ബഹളം വെയ്ക്കരുതെന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളതെന്ന് കുട്ടികളുടെ അമ്മയായ ജന ചോദിക്കുന്നു.
കുട്ടികള്‍ സ്കേറ്റ് ബോര്‍ഡും സൈക്കിളും മറ്റും ഉപയോഗിച്ച് കളിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കുട്ടികളുടെ അമ്മ ജന ദിയാദ്ദാബ്ബോയ്ക്ക് ലഭിച്ച കത്തില്‍ പറയുന്നു.ഇതിനിടെ യുവതിയ്ക്കും കുടുംബത്തിനുമെതിരെ ഇതിന് മുന്‍പും പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് സിറ്റി മേയര്‍ റിച്ചാര്‍ഡ് സ്റ്റിവാര്‍ട്ട് പറഞ്ഞു. ഇവരുടെ കുട്ടികള്‍ അയല്‍ വീടുകളിലേക്ക് കല്ലെറിഞ്ഞിരുന്നുവെന്നും മറ്റു കുട്ടികളെ മുഖം മൂടിയും മറ്റും ധരിച്ച് പേടിപ്പിച്ചിരുന്നതായും മേയര്‍ പറഞ്ഞു. അയല്‍ക്കാരോട് സൗമ്യമായി പെരുമാറാന്‍ ശ്രമിക്കണമെന്നും റിച്ചാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
Post Your Comments