ന്യൂഡല്‍ഹി: മുന്‍സിഫ് മജിസ്‌ട്രേറ്റ് നിയമനത്തില്‍ കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. മുന്‍സിഫ് മജിസ്‌ട്രേറ്റ് നിയമനത്തില്‍ പരിശീലനം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് മേല്‍ക്കോടതി വിമര്‍ശനം അഴിച്ചുവിട്ടത്.
സംസ്ഥാനത്ത് ഒഴിവുവന്ന 38 മുന്‍സിഫ് മജിസ്‌ട്രേറ്റുമാരുടെ തസ്തികയിലേക്ക് 2013ല്‍ പരീക്ഷ നടത്തിയിരുന്നു. ഈ പട്ടികയില്‍ നിന്നും 2014ല്‍ ഒഴിവു വന്ന 28 തസ്തികകളിലേക്കും നിയമനം നടത്തി. ഈ നടപടിയാണ് സുപ്രീം കോടതിയെ പ്രകോപിപ്പിച്ചത്. വിജ്ഞാപനം നടത്താതെ നിയമനം നടത്തിയ കേരള ഹൈക്കോടതി നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഹൈക്കോടതിയുടെ പിടിപ്പ്‌കേടുകൊണ്ട് ഉദ്യോഗാര്‍ഥികളാണ് ബലിയാടായത്. ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലേക്ക് ഇപ്പോള്‍ നിയമനം നടത്താന്‍ കഴിയില്ല. 2013 വരെ ഒഴിവുവന്ന 38 തസ്തികകളിലേക്ക് നിയമനം നടത്താമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Post Your Comments