KeralaNews

മദ്യനയം യു.ഡി.എഫിന്‍റെ കള്ളക്കളി; പിണറായി വിജയന്‍

തിരുവനന്തപുരം : കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍. കൂടുതല്‍ മദ്യ ശാലകള്‍ അനുവദിച്ചു കൊണ്ടാണോ ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പത്തു ശതമാനം വെച്ച് ചില്ലറ വ്യാപാര ഔട്ട് ലെറ്റുകള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച ശേഷം നിലവിലുള്ളവയില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്ന അതേ കള്ളക്കളിയാണ് ഇവിടെയും. കോഴയില്‍ അധിഷ്ഠിതമായ മദ്യ നയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പിണറായി വിജയന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. ഇങ്ങനെ കൂടുതല്‍ കൂടുതല്‍ മദ്യ ശാലകള്‍ അനുവദിച്ചു കൊണ്ടാണോ ‘ഘട്ടം ഘട്ടമായി ‘ മദ്യ നിരോധനം നടപ്പാക്കുന്നത്?

പത്തു ശതമാനം വെച്ച് ചില്ലറ വ്യാപാര ഔട്ട് ലെറ്റുകള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച ശേഷം നിലവിലുള്ളവയില്‍ കൂടുതല്‍ കൌണ്ടറുകള്‍ തുറക്കുന്ന അതേ കള്ളക്കളിയാണ് ഇവിടെയും. കോഴയില്‍ അധിഷ്ഠിതമായ മദ്യ നയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്നത്.

പുതുതായി പത്തു ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാര്‍ ആയി അപ്‌ഗ്രേഡ് ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഘട്ടം ഘട്ടമായി വന്‍കിട മദ്യശാലകള്‍ സംസ്ഥാനത്ത് കൊണ്ടുവരികയാണ് യു ഡി എഫ് ഭരണം. ജനങ്ങളെ കബളിപ്പിക്കാനുള്ള മദ്യ വിരോധ പ്രസംഗവും ഈ കള്ളക്കളിയും എങ്ങനെ ഒത്തു പോകും?

യു ഡി എഫിന്റെ മദ്യ നയം തട്ടിപ്പാണ്. അത് വോട്ടു നേടാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണ്. ബാര്‍ കോഴയില്‍ കുടുങ്ങി ഒരു മന്ത്രിക്കു രാജിവെക്കേണ്ടി വന്ന കാപട്യമാണ്, മദ്യ നയം എന്ന പേരില്‍ യു ഡി എഫ് അവതരിപ്പിക്കുന്നത്. മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനും ഉള്ള നിശ്ചയ ദാര്‍ഡ്യം ഇടതുപക്ഷത്തിനാണ് ഉള്ളത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മദ്യ വര്‍ജന സമിതികളെയും മദ്യ വിരുദ്ധ പ്രവര്‍ത്തകരെയും അടക്കം അണിനിരത്തി മദ്യ വിപത്ത് ചെറുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാ ബദ്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button