ലക്നൌ: 1980-കളില്‍ ഏറേ കോളിളക്കം സൃഷ്ടിച്ച ഷാ ബാനോ കേസ് പോലെ തന്നെ വിവാദമായേക്കാവുന്ന മറ്റൊരു കേസും സുപ്രീംകോടതിയുടെ പരിഗണനയ്ക്കായി വന്നിരിക്കുന്നു. മുത്തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ ഷായരാ ബാനോ സമര്‍പ്പിച്ച കേസിനെ എതിര്‍ക്കാന്‍ ഓള്‍ ഇന്ത്യ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ് തീരുമാനമെടുത്തതോടെയാണ് മറ്റൊരു നിയമപോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുന്നത്.
മുത്തലാക്കിനെ ചോദ്യം ചെയ്യുന്ന ഏതു നീക്കത്തേയും എന്തുവില കൊടുത്തും എതിര്‍ക്കുമെന്നാണ് മുസ്ലീം ലോ ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏത് അധികാരകേന്ദ്രങ്ങളില്‍ നിന്നും മുസ്ലീം വ്യക്തിനിയമത്തിനെതിരായി ഉണ്ടാകുന്ന നീക്കങ്ങളെ എതിര്‍ക്കുമെന്നും മുസ്ലീം ലോ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൈദരാബാദ് എംപിയും ഓള്‍ ഇന്ത്യാ മജ്ലിസ്-ഇ-ഇത്തെഹദുല്‍ മുസ്ലിമീന്‍ നേതാവുമായ അസദുദ്ദീന്‍ ഒവൈസിയും മുത്തലാക്കിനെതിരെയുള്ള നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments