KeralaNews

കാട്ടുതീയും ജലക്ഷാമവും കാരണം കാട്ടുമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നു: പരിഭ്രാന്തരായി ജനങ്ങള്‍

കാസര്‍ഗോഡ്: വേനലില്‍ ജലാശയങ്ങള്‍ വറ്റിവരണ്ടതും കാട്ടുതീയുണ്ടാകുന്നതിനെയും തുടര്‍ന്ന് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് ഭീഷണിയാകുന്നു. കാസര്‍ഗോഡ് ജില്ലയില്‍ വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലാണ് ഈ പ്രതിസന്ധി. കാട്ടാനക്കൂട്ടം ഇറങ്ങി കൃഷികള്‍ നശിപ്പിക്കുന്നതിന് പിന്നാലെ മറ്റു വന്യമൃഗങ്ങളും നാട്ടിലേക്കിറങ്ങുന്നതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്.

ജനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെങ്കിലും വളര്‍ത്തുമൃഗങ്ങളെ ഇവ ഉപദ്രവിക്കാറുണ്ട്. കാട്ടുമൃഗങ്ങള്‍ക്ക് വെള്ളം കുടിക്കാനായി വനത്തില്‍ നിര്‍മിച്ച തടയണയും മറ്റും വറ്റി വരണ്ടിരിക്കുകയാണ്. ഇതോടെയാണ് വന്യ മൃഗങ്ങള്‍ ഭക്ഷണവും വെള്ളംവും തേടി നാട്ടിലെക്കിറങ്ങിയത്.ദേലംപാടി, കാറഡുക്ക, മൂളിയാര്‍ പഞ്ചായത്തുകള്‍ സാധാരണഗതിയില്‍ കാട്ടാന ശല്യം നേരിടുന്ന പ്രദേശങ്ങളാണ്. എന്നാല്‍ ദേലംപാടി, ബെള്ളൂര്‍, എണ്‍മകജെ എന്നിവിടങ്ങളിലേക്ക് കൂടി കാട്ടാനകളേയും കാട്ടുമൃഗങ്ങളേയും കണ്ടു തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ കുരങ്ങുകളും കാട്ടുപന്നികളും കൃഷി നശിപ്പിക്കുന്ന സംഭവങ്ങളും വ്യാപകമാണ്.

shortlink

Related Articles

Post Your Comments


Back to top button