തിരുവനന്തപുരം ∙ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ജീവപര്യന്തം തടവും ശിക്ഷ. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ഷെർസാണ് വിധി പ്രസ്താവിച്ചത്.കേസ് അപൂർവങ്ങൾ അപൂർവമാണ്,ഇരുവരും അൻപത് ലക്ഷം രൂപ വീതം പിഴയൊടുക്കണം എന്നും കോടതി പ്രസ്താവിച്ചു.
ഇവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന നിൽക്കുന്ന പ്രതികളിൽ നിന്ന് കനത്ത പിഴ ഈടാക്കണമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ വി.എസ്. വിനീത്കുമാർ വാദിച്ചു.
2014 ഏപ്രിൽ പതിനാറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനാണ് നിനോമാത്യു കൊലപാതകത്തിന് പുറപ്പെട്ടത്. അനുശാന്തിയുടെ ഭർതൃമാതാവ് ഒാമനയെയും മകൾ മൂന്നുവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തി. അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ലിജീഷ് രക്ഷപെടുകയായിരുന്നു.
Post Your Comments