ലണ്ടന്‍: യു കെ യിലെ മൊബൈല്‍ ദാതാക്കളില്‍ ഉപഭോക്താക്കള്‍ക്ക് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയുടെ കാര്യത്തില്‍ ആയിരങ്ങള്‍ തിരഞ്ഞെടുത്തത് വൊഡാഫോണിനെ. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വൊഡാഫോണ്‍ താഴെ എത്തുന്നത് .കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ചിന്റെ നേതൃത്വത്തില്‍ കോണ്ടാക്ടുകളുടേയും പണത്തിന് നല്‍കുന്ന മൂല്യങ്ങളുടേയും അടിസ്ഥാനത്തില്‍ നാലായിരം പേരാണ് റേറ്റിംഗ് നടത്തിയത്.
ഇതിനെ തുടര്‍ന്ന് വൊഡാഫോണ്‍ ഉപഭോക്താക്കളോട് മാപ്പ് പറയുകയും ചെയ്തു. കാര്യങ്ങള്‍ മോശമാകുന്നതും ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും തങ്ങള്‍ മനസ്സിലാക്കുന്നതായുംകൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കാന്‍ ഭാവിയില്‍ കുടുതല്‍ കഠിനാദ്ധ്വാനം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. വരും മാസങ്ങളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും കൂടുതല്‍ കോള്‍സെന്‍ററുകള്‍ നടപ്പാക്കുമെന്നും പറഞ്ഞു
Post Your Comments