അമ്മ പകുത്തുനല്കിയ കരളുമായി പതിനൊന്നുമാസം പ്രായമുള്ള ഹേസല്‍ മറിയം ജീവിതത്തിലേയ്ക്ക് പിച്ച വെച്ചുതുടങ്ങി..
ഫോര്‍ട്ട്‌കൊച്ചി സ്വദേശിനി ഷിനി കോശിയുടെയും ജിബിന്‍ കോശി വൈദ്യന്റെയും മകളായ ഹേസലിന് ബൈലിയറി അട്രീഷ്യ രോഗബാധയെ തുടര്‍ന്നാണു കരള്‍ മാറ്റിവ
ച്ചത്. കരളില്‍നിന്നു പിത്തസഞ്ചിയിലേക്ക് ഒഴുക്ക് തടസപ്പെടുകയും പിത്തരസം കരളില്‍ കെട്ടിക്കിടന്ന് വടുക്കള്‍ (സിറോസിസ്) രൂപപ്പെടുകയും ചെയ്ുന്നയ അസുഖമാണ് ബൈലിയറി അട്രീഷ്യ. ശരിയായ ചികിത്സ ലഭിക്കാതിരുന്നതോടെ കുഞ്ഞിന്റെ കരള്‍ പ്രവര്‍ത്തനരഹിതമായി. വളര്‍ച്ച സാവധാനത്തിലായിരുന്നെന്നും ആസ്‌റ്റര്‍ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറയുന്നു.
രക്‌തം ഛര്‍ദ്ദിക്കുന്ന അവസ്‌ഥയില്‍ കരള്‍ മാറ്റിവയ്‌ക്കല്‍ മാത്രമായിരുന്നു പരിഹാരം. പോഷകാംശമില്ലാതെ അവശനിലയിലായ കുഞ്ഞിന് ഫീഡിങ് ട്യൂബിലൂടെ പോഷകങ്ങളും കലോറിയും ലഭ്യമാക്കിയ ശേഷമായിരുന്നു ശസ്‌ത്രക്രിയ. ഹേസല്‍ മറിയമാണ് കേരളത്തില്‍ കരള്‍മാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാകുന്ന ഏറ്റവും തൂക്കം കുറഞ്ഞയാളെന്നും ഡോ. മാത്യു ജേക്കബ് പറഞ്ഞു. അമ്മയും ഹേസലും ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതികളാണ്.
Post Your Comments